സോമില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സും ക്ഷേമനിധിയും നടപ്പാക്കണം

Posted on: March 14, 2013 9:04 am | Last updated: March 14, 2013 at 12:42 pm
SHARE

മഞ്ചേരി: അപകട സാധ്യതയേറെയുള്ള സോമില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കണമെന്ന് കേരള സോമില്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
വൈദ്യുതി പ്രതിസന്ധി മൂലം സോമില്‍ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജയന്‍ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. എ സലാഹുദ്ദീന്‍, പി പി അബ്ദുല്‍ ഖാദര്‍, ജില്ലാ സെക്രട്ടറി റസാഖ്, അസീസ് പ്രസംഗിച്ചു. ഭാരവാഹികളായി പി സുബ്രഹ്മണ്യന്‍ (പ്രസി.), റസാഖ് മമ്പാട് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.