ജലശുദ്ധീകരണത്തിന് നടപടിയെടുക്കണം

Posted on: March 14, 2013 9:01 am | Last updated: March 14, 2013 at 12:37 pm
SHARE

അരീക്കോട്: പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ ചാലിയാറിലെ ജലം മാരകമായി മലിനീകരിക്കപ്പെട്ട സാഹചര്യത്തില്‍ ചാലിയാറില്‍ നിന്ന് ജലമെടുക്കുന്ന കുടിവെള്ള പദ്ധതികളിലെ ജല ശുദ്ധീകരണത്തിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് എസ് വൈ എസ് അരീക്കോട് സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ കെ അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഖാഫി കാവനൂര്‍, വടശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, എം ടി യൂസുഫലി, മുനവ്വര്‍ റഹ്മാന്‍ പനോളി, അഷ്‌റഫ് മുസ്‌ലിയാര്‍ കീഴുപറമ്പ്, അബ്ദുല്‍അസീസ് മാസ്റ്റര്‍ ചെമ്രക്കാട്ടൂര്‍, മൂസമാസ്റ്റര്‍ മുണ്ടമ്പ്ര പ്രസംഗിച്ചു.