ബദല്‍ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം

Posted on: March 14, 2013 9:01 am | Last updated: March 14, 2013 at 9:01 am
SHARE

കാളികാവ്: തണ്ട്‌കോട് ബദല്‍ സ്‌കൂളിനായി നിര്‍മിച്ച കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പെറ്റ ജമീല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പൊറ്റയില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. റോസ്‌ലി ജോണ്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍. മൂസ, എം. ഖൈറൂന്നീസ, രാജ്കൂമാര്‍, രാമചന്ദ്രന്‍, പി .ടി. എ പ്രസിഡന്റ് ഉണ്ണീന്‍കുട്ടി എന്നവര്‍ സംസാരിച്ചു.