ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി കുറച്ചു

Posted on: March 13, 2013 8:12 pm | Last updated: March 14, 2013 at 1:06 am
SHARE

rapeന്യൂഡല്‍ഹി:പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറച്ചു.കേന്ദ്ര മന്ത്രിസഭാ സമിതിയുടേതാണ് തീരുമാനം.ഒളിഞ്ഞു നോട്ടം, സ്ത്രീകളുടെ അനുമതിയില്ലാതെ അവരുടെ ചിത്രം പകര്‍ത്തല്‍, എന്നിവ ജാമ്യമില്ലാ കുറ്റങ്ങളാക്കും.തെറ്റായ ആരോപണമുന്നയിക്കുന്ന സത്രീകളെ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകള്‍ എടുത്തുകളഞ്ഞിട്ടുണ്ട്.തര്‍ക്കങ്ങള്‍ പരിഹരിച്ചതായും ബില്ല് നാളെ പാര്‍ലിമെന്റ് പരിഗണിക്കുമെന്നും മന്ത്രി കബില്‍ സിബല്‍ പറഞ്ഞു.