ഇറ്റലിയുടെ തീരുമാനം നയതന്ത്രദുരന്തം: ഉമ്മന്‍ചാണ്ടി

Posted on: March 13, 2013 3:27 pm | Last updated: March 13, 2013 at 3:28 pm
SHARE

Shri-Oommen-Chandy-World-Beyond-Webന്യൂഡല്‍ഹി: കടല്‍ക്കൊലയില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് നയതന്ത്ര ദുരന്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അവരെ തിരിച്ചുകൊണ്ടുവരാനുള്ള മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാറിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നാവികര്‍ ഇന്ത്യന്‍ നിയമത്തിന് കീഴില്‍ ഇന്ത്യയില്‍ വിചാരണ ചെയ്യണം.

ഒരു രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധിയെ ധിക്കരിക്കാന്‍ എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് കഴിയുന്നത്?” ഉമ്മന്‍ചാണ്ടി ചോദിച്ചു.

നാവികരെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും എടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.