സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം:അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: March 13, 2013 11:45 am | Last updated: March 13, 2013 at 8:27 pm
SHARE

firing_SL_13032013ശ്രീനഗര്‍: ശ്രീനഗറിലെ സി.ആര്‍.പി.എഫിനു നേരെ ഭീകരാക്രമണം. അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.ശക്തമായ ഏറ്റ് മുട്ടലിനിടെ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.രാവിലെ 11.15 ഓടെയായിരുന്നു സംഭവം. തീവ്രവാദികളും ജവാന്മാരും 25 മിനുറ്റോളം ഏറ്റുമുട്ടി.ബെമിന പബ്ലിക് സ്‌കൂളിന് സമീപത്താണ് അക്രമണം നടന്നത്‌.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അക്രമണം. സൈനിക ഉദ്ദ്യോഗസ്ഥരുടെ മക്കള്‍ പഠിക്കുന്ന  സ്‌കൂളാണ് ബെമിന പബ്ലിക് സ്‌കൂള്‍. .സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. ഏറ്റ് മുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. രണ്ട് തീവ്രവാദികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.നേരത്തെ മൂന്ന് പേരുള്ളതായി സംശയിച്ചിരുന്നു. പ്രദേശത്ത് മൂന്ന് വര്‍ഷത്തിനിടെയുണ്ടാകുന്ന ആദ് തീവ്രവാദ അക്രമമാണിത്. അഫ്‌സല്‍ ഗുരുവിന്റേയും അജ്മല്‍ കസബിന്റേയും വധ ശിക്ഷ നടപ്പിലാക്കിയതിന് ശേഷം കാശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനകള്‍ ഏറ്റെടുത്തിട്ടില്ല.