Connect with us

National

കടല്‍ക്കൊല:ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കിയേക്കും

Published

|

Last Updated

 

italian-marinesന്യൂഡല്‍ഹി;കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കാന്‍ സാധ്യത.ഇന്നലെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ച് അറിയിച്ചിരുന്നു. കടലിലെ കൊലപാതക കേസിലെ പ്രതികളെ നിശ്ചിത സമയത്തിനകം തിരിച്ചെത്തിക്കാമെന്ന ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേലെ മാന്‍സിനിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് വേണ്ടി നാവികര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായാണ് നാവികരെ ഇന്ത്യയിലേക്ക തിരിച്ചയക്കാനാകില്ലെന്ന് ഇറ്റലി നിലപാട് സ്വീകരിച്ചത്. 2012 ഫെബ്രുവരിയില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ മല്‍സ്യ ബന്ധനത്തിന് പോയ ബോട്ടിന് നേരെ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നും നാവികര്‍ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് മല്‍സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.