തിരൂര്‍ പീഡനം; പ്രതിയെ തിരൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Posted on: March 13, 2013 9:54 am | Last updated: March 14, 2013 at 12:17 pm
SHARE

tirur 3 vayasukariye peedippicha prathi mohammed jasim photo from parappanangadiതിരൂര്‍; മൂന്നു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജാസിമിനെ പീഡനം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയും,അമ്മയും കിടന്നുറങ്ങിയ കട വരാന്തയും പീഡനം നടത്തിയ സ്ഥലവും പ്രതി പോലീസിന് കാണിച്ച് കൊടുത്തു. ഇന്ന് രാവിലെ 7മണിക്കാണ് രഹസ്യമായി പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. 15 മിനിറ്റിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം മടങ്ങി.