യുവേഫ:മെസ്സിക്ക് ഇരട്ട ഗോള്‍: ബാഴ്‌സ ക്വാര്‍ട്ടറില്‍

Posted on: March 13, 2013 8:19 am | Last updated: March 18, 2013 at 5:24 pm
SHARE

FC Barcelona v AC Milan - UEFA Champions League Round of 16മാഡ്രിഡ്: മെസ്സിയുടെ ഇരട്ട ഗോള്‍ നേട്ടത്തില്‍ യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബാഴ്‌സക്ക് ഗംഭീര വിജയം.എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു എ.സി മിലാനെതകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത് . എ.സി മിലാനോട് ആദ്യ പാദത്തില്‍ ബാഴ്‌സ 2-0 ന് പരാജയപ്പെട്ടിരുന്നു. കളി ആരംഭിച്ച് അഞ്ചാം മിനുട്ടില്‍ തന്നെ മെസ്സി എ.സി മിലാന്റെ വലകുലുക്കി. 40 മിനുട്ടില്‍ രണ്ടാം ഗോളും നേടി.രണ്ടാം പകുതി കളി ആരംഭിച്ച്‌ 55ാം മിനുട്ടില്‍ മൂന്നാം ഗോളും ബാഴ്‌സ മിലാന്റെ വലയിലാക്കി. ഡേവിഡ് വിയ്യയായിരുന്നു മൂന്നാം ഗോള്‍ നേടിയത്. കളിയുടെ അവസാന മിനുട്ടില്‍ ബാഴ്‌സക്കായി നാലാമത്തെ ഗോള്‍ ആല്‍ബയും നേടി ആദ്യ പാദത്തിലെ തോല്‍വിക്ക് എ.സി മിലാനോട് പകരം വീട്ടി.