Connect with us

International

ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം; പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ ഒരു ദിവസം നീണ്ടുനിന്ന ബന്ദിനിടെ പോലീസും പ്രതിപക്ഷത്തെ പ്രതിഷേധക്കാരുമായി സംഘര്‍ഷം. ബന്ദ് തുടങ്ങി മണിക്കൂറുകള്‍ക്കകം നിരവധി നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ധാക്കയിലും സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കെങ്കിലും പരുക്കേറ്റതായി അറിവായിട്ടില്ല.
പോലീസ് ആക്രമണം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേത്യത്വം കൊടുക്കുന്ന പ്രതിപക്ഷ സഖ്യമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് നിരവധി മുതിര്‍ന്ന നേതാക്കളെയും 100 ഓളം പ്രവര്‍ത്തകരേയും ധാക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ മുന്നണിയിലുള്ള ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ നിരവധി നേതാക്കളെ 1971ലെ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് വിചാരണ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്.

Latest