കേന്ദ്ര സര്‍ക്കാറിന്റെ ആസൂത്രിത നീക്കം: ബി ജെ പി

Posted on: March 13, 2013 12:53 am | Last updated: March 13, 2013 at 12:53 am
SHARE

കോഴിക്കോട്: ഇറ്റാലിയന്‍ നാവികരുടെ തിരിച്ചുവരവ് റദ്ദാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇറ്റാലിയന്‍ സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ നാവികരെ രക്ഷപ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ ആസൂത്രിതമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചതെന്നും മുരളീധരന്‍ ആരോപിച്ചു. അബ്ദുന്നാസര്‍ മഅ്ദനി ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ പക്ഷേ ജാമ്യവ്യവസ്ഥയുടെ ചട്ടലംഘനത്തിന് കൂട്ട് നില്‍ക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.