റാഗിംഗ്: രണ്ട്് പ്രതികള്‍ കൂടി കീഴടങ്ങി

Posted on: March 13, 2013 12:48 am | Last updated: March 13, 2013 at 12:48 am
SHARE

കൊച്ചി: എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ട്രെയിനില്‍ വെച്ച്് ക്രൂരമായ റാഗിംഗിനിരയാക്കിയ കേസിലെ രണ്ട്് പ്രതികള്‍ കൂടി പോലീസ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. രണ്ടാം പ്രതിയായ കോട്ടയം മീനച്ചില്‍ ഈസ്റ്റ് ഉഴവൂര്‍ പുളിവേലില്‍ ടിന്റു എബ്രഹാം(21), നാലാം പ്രതിയായ നിലമ്പൂര്‍ ചുള്ളിയോട് മുണ്ടുകോട്ടക്കല്‍ എബിന്‍ സാബു(22) എന്നിവരാണ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍(ഡി സി ആര്‍ ബി) ആമോസ് മാമ്മന്‍ മുമ്പാകെ കീഴടങ്ങിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
. കഴിഞ്ഞ വര്‍ഷം ജനുവരി 14നാണ് സേലത്തെ ജ്ഞാനമണി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ മുളന്തുരുത്തി സ്വദേശി ഗീവര്‍ഗീസ് ജോണ്‍, അരുണ്‍ രാജ് എന്നിവരെ പ്രതികള്‍ ചേര്‍ന്ന് ഈറോഡില്‍ വെച്ച് റാഗ് ചെയ്തത്.