ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ വി ശശി സ്ഥാനമേറ്റു

Posted on: March 13, 2013 12:27 am | Last updated: March 13, 2013 at 12:27 am
SHARE

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി കെ വി ശശി സ്ഥാനമേറ്റു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി അബ്ദുല്‍ അഷ്‌റഫ്, വത്സാ ചാക്കോ, എ എസ് വിജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.39 കാരനായ കെ വി ശശി പഴൂര്‍ കഴമ്പ്കുന്ന് സ്വദേശിയാണ്. ജില്ലാ പഞ്ചായത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്.സജിതയാണ് ഭാര്യ.സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിയായ ജിതേഷ്, പഴൂര്‍ എ യു പി സ്‌കൂളിലെ 5 -ാം തരം വിദ്യാര്‍ഥിനി സ്വാതി എന്നിവര്‍ മക്കളാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നം,ജില്ലയിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധി എന്നിവക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ലി ശശി. പ്രസ് ക്ലബിന്റെ മീറ്റ്ദപ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് ജില്ലയുടെ സമഗ്രവികസനത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു.