വിദ്യാര്‍ഥി സൗഹൃദ സംവിധാനത്തിന് തുടക്കമായി

Posted on: March 13, 2013 12:26 am | Last updated: March 13, 2013 at 12:26 am
SHARE

കോഴിക്കോട്: ഫ്രണ്ട് ഓഫീസില്‍ അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും അതേ കൗണ്ടറിലൂടെ വിതരണം ചെയ്യുന്ന വിദ്യാര്‍ഥി സൗഹൃദ സംവിധാനത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. പരീക്ഷാ ഭവനിലെ വ്യത്യസ്ത സെഷനുകളിലും ഡിജിറ്റല്‍ വിംഗിലും കയറി ഇറങ്ങാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകും എന്നതാണ് നേട്ടം. വിവിധ ഫീസുകള്‍ ഓണ്‍ലൈനിലൂടെ അടക്കാനുള്ള സംവിധാനം കലാശാലയില്‍ അടുത്തമാസം നടപ്പാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം അറിയിച്ചു.