എസ് വൈ എസ് ഉംറ സംഘത്തിലെ പന്ത്രണ്ടാം ബാച്ച് മക്കയിലെത്തി

Posted on: March 13, 2013 12:21 am | Last updated: March 13, 2013 at 12:21 am
SHARE

കോഴിക്കോട്: എസ് വൈ എസ് ഉംറ സംഘത്തിന്റെ പന്ത്രണ്ടാം ബാച്ചും പരിശുദ്ധ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. എസ് വൈ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഊരകം അബ്ദുര്‍റഹിമാന്‍ സഖാഫിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 11 നാണ് കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രയയപ്പ് സംഗമത്തില്‍ ഹജ്ജ് സെല്‍ മാനേജര്‍ എന്‍ അലി അബ്ദുല്ല, അസീസ് മുസ്‌ലിയാര്‍ സംബന്ധിച്ചു
മടവൂര്‍ ആലിക്കുട്ടി ഫൈസിയുടെ നേതൃത്വത്തില്‍ ഈ മാസം 1ന് പുറപ്പെട്ട സംഘം ഇപ്പോള്‍ മദീനയിലാണുള്ളത്. പന്നൂര്‍ യൂസുഫ് സഅദിയും സംഘത്തെ നയിക്കുന്നു. ഈ മാസം 5ന് കോഴിക്കോട്ട് നിന്ന് എസ് വൈഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ അബദുല്ലത്തീഫ് സഅദിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട ഉംറ ബാച്ചും ഇപ്പോള്‍ മക്കയില്‍ ഉണ്ട്.
ശാഫി സഖാഫി മുണ്ടമ്പ്ര, നാസര്‍ സഖാഫി അമ്പലക്കണ്ടി, ബശീര്‍ മുസ്‌ലായര്‍ ചെറൂപ്പ, യൂസുഫ് സഖാഫി കരുവന്‍പൊയില്‍, സുലൈമാന്‍ സഖാഫി കൊടിഞ്ഞി, ആലിക്കുട്ടി ഫൈസി മടവൂര്‍, യൂസുഫ് സഅദി പന്നൂര്‍, സുഹൈല്‍ അസ്സാഖാഫ് മടക്കര, റഷീദ് സഖാഫി മെരുവമ്പായി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ആശിഖ് സഖാഫി പള്ളി പറമ്പ്, ഊരകം അബ്ദുര്‍റഹിമാന്‍ സഖാഫി തുടങ്ങിയ അമീര്‍മാരുടെയും സാദാത്തീങ്ങളുടെയും നേതൃത്വത്തിലാണ് സംഘങ്ങള്‍ പരിശുദ്ധ ഉംറക്കും സിയാറത്തിനും പുറപ്പെട്ടത്. അടുത്ത ഉംറ സംഘം മുഹമ്മദ് സഖാഫി വെണ്ണക്കോടിന്റെ നേതൃത്വത്തില്‍ അടുത്ത വാരം പുറപ്പെടും. ഏപ്രല്‍ മേയ് മാസങ്ങളില്‍ പുറപ്പെടുന്ന വെക്കേഷന്‍ ഉംറ ബാച്ചുകളിലേക്ക് ഏതാനും പേര്‍ക്ക് കൂടി അവസരം നല്‍കുമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.