മദ്യത്തിനെതിരെ എസ് എസ് എഫ് പ്രചാരണം സജീവമാകുന്നു

Posted on: March 13, 2013 12:18 am | Last updated: March 13, 2013 at 12:18 am
SHARE

പാലക്കാട്: മദ്യത്തിനെതിരെ എസ് എസ് എഫ് പ്രചരണം ശക്തമാകുന്നു. മനുഷ്യസമൂഹത്തെ തിന്മകളിലേക്ക് നയിക്കുന്ന മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ജില്ലയില്‍ പ്രചരണം സജീവമാകുന്നു.
യൂനിറ്റുതലങ്ങളില്‍ നടക്കുന്ന പ്രചരണ പരിപാടികള്‍ ഗ്രാമാന്തരങ്ങളില്‍ പുതിയൊരു ഉണര്‍വുണ്ടാക്കിയിരിക്കുകയാണ്. സ്ത്രീകളടക്കമുള്ള ആബാല വൃദ്ധ ജനങ്ങളും മദ്യനിരോധിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് നത്തുന്ന സമരത്തിന് പിന്തുണയുമായി എത്തി കൊണ്ടിരിക്കുകയാണ്. അടുത്തമാസം സമരമാണ് ജീവിതം എന്ന പ്രമേയവുമായി 26,27, 28 തീയതികളില്‍ ഏറണാകുളത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് എസ് എസ് എഫ് മദ്യവിരുദ്ധ പ്രതിജ്ഞ സമ്മേളനം നടത്തുന്നത്. മത- സംസ്‌കാരിക, രാഷ്ട്രീയ സംഘടനനേതാക്കളെ ഉള്‍ക്കൊളളിച്ച് കൊണ്ട് സമൂഹത്തിലെ എല്ലാവിഭാഗജനങ്ങളുടെയും പിന്തുണയുമായി മദ്യം നിരോധിക്കണമെന്നാവശ്യത്തില്‍ എസ് എസ് എഫ് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞ സമ്മേളങ്ങള്‍ യൂനിറ്റ് തലങ്ങളില്‍ നടന്നു വരുന്നത്.
കുമരനെല്ലൂര്‍: എസ് എസ് എഫ് കൊള്ളനൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം ജാറം സെന്ററില്‍ നടന്നു. കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എം അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷമീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ സഖാഫി കൂടല്ലൂര്‍ വിഷയാവതരണം നടത്തി.
വിവിധ രാഷ്ട്രീയ പ്രതിനിധികളായ അബുട്ടി മണ്ണാരപ്പറമ്പ് , സുബ്രഹ്മണ്യന്‍, മെയ്തുണ്ണി പത്തില്‍ പ്രസംഗിച്ചു. സൈനുദ്ധീന്‍ ഒതളൂര്‍ മോഡറേറ്ററായി. റിയാസ് സി പി സ്വാഗതവും ഫൈസല്‍ എം.വി നന്ദിയും പറഞ്ഞു.
ആനക്കര: എസ് എസ് എഫ് മണ്ണിയം പെരുമ്പലം യൂണിറ്റ് മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം നടത്തി. മുജീബ് റഹ്മാന്‍ സഅദി അധ്യക്ഷത വഹിച്ചു. ഫൈസല്‍ സഖാഫി കൂടല്ലൂര്‍ വിഷയാവതരണം നടത്തി. എം.കെ പ്രദീപ് (സി പി എം), അബ്ദുള്‍ ഹക്കീം സഖാഫി, ഹാഫിസ് കുടല്ലൂര്‍, മുനീര്‍ ലത്തീഫ്, മുനവ്വിര്‍, വീരാന്‍ പ്രസംഗിച്ചു. സിയാദ് സ്വാഗതവും മുസ്തഫ ഹാജി നന്ദിയും പറഞ്ഞു. എസ് എസ് എഫ് കൂടല്ലൂര്‍ യൂനിറ്റ് മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം നടത്തി.
ഫൈസല്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഡോ പി കെ കെ ഹുറൈര്‍ കുട്ടി ഉത്ഘാടനം ചെയ്തു. സുഹൈല്‍ നെടുങ്ങോട്ടൂര്‍ വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി എം അബ്ദുള്‍ അസീസ്, ഇ പരമേശ്വരന്‍ കുട്ടി, നൂറുദ്ധീന്‍, ജാബിര്‍ ഒ പ്രസംഗിച്ചു. ഉനൈസ് പി സ്വാഗതവും സദ്ദാം ഹുസൈന്‍ നന്ദിയും പറഞ്ഞു.