തൃശൂര്‍ കലക്ടറേറ്റിനു മുന്നില്‍ കൂട്ട ഉപവാസ സമരം 16ന്

Posted on: March 13, 2013 12:16 am | Last updated: March 13, 2013 at 12:16 am
SHARE

പാലക്കാട്: പേള്‍സ് ആഗ്രോ ടെക് കോര്‍പ്പറേഷന്‍ ലിമിറ്റ്ഡ് ജീവനക്കാര്‍ക്കെതിരെ നടത്തുന്ന കളള പ്രചരണം നിര്‍ത്തുക, തൊഴില്‍ സംരക്ഷണം നല്‍കുക, സാമൂഹ്യനീതി ഉറപ്പാക്കുക തുടങ്ങി ആവശ്യങ്ങളുന്നയി്ച്ച് ഓള്‍ കേരള പേള്‍സ് ഫീല്‍ഡ് അസോസിയേഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ 16ന് രാവിലെ 9മണിമുതല്‍ വൈകീട്ട് 5 മണിവരെ കൂട്ട ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് 21ന് ഫീല്‍ഡ് ജീവനക്കാരും കുടുംബാംഗങ്ങളും തൃശൂര്‍ തേക്കിന്‍മൈതാനിയില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തും.
കമ്പനിയുടെ ഫീല്‍ഡ് വര്‍ക്കേഴ്‌സിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് കൊണ്ട് കഴിഞ്ഞ ഡിസംബര്‍ മുതല്‍ തൊഴില്‍ വഴി മുട്ടി നില്‍ക്കുകയാണെന്നും ഇത് മൂലം വളരെയേറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ട്രേഡ് യൂനിയന്‍ നിയമമനുസരിച്ച് വേതനവ്യവസ്ഥ ചെയ്തിട്ടുള്ള കമ്പനി നിയമാനുസൃതമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ഇടപാടുകള്‍ക്ക് കൃത്യസമയത്ത് പണവും നല്‍കുന്നുണ്ട്. ഇങ്ങിനെയിരിക്കെ കമ്പനി ഫീല്‍ഡ് വര്‍ക്കേഴ്‌സിനെതിരെ നടത്തുന്ന കള്ള പ്രചരണം നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഐ ആര്‍ അരവിന്ദാക്ഷന്‍, ജില്ലാ പ്രസിഡന്റ് ശ്രീദേവി അരവിന്ദ്, ജില്ലാ സെക്രട്ടറി എം എസ് മജീദ്, ട്രഷറര്‍ മുജീബ് റഹ് മാന്‍ എന്നിവര്‍ പങ്കെടുത്തു.