നഗരസഭക്കെതിരെ കുപ്രചാരണം: നിയമ നടപടിക്ക് കൗണ്‍സില്‍ തീരുമാനം

Posted on: March 13, 2013 12:13 am | Last updated: March 13, 2013 at 12:13 am
SHARE

പാലക്കാട്: മഞ്ഞക്കുളം ബസ് ലോറി സ്റ്റാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കുമെതിരെ നടത്തുന്ന അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മഞ്ഞക്കുളം ലോറി സ്റ്റാന്റിനായുള്ള സ്ഥലം നഗരസഭയുടെ കൈവശമാണെന്നും ഹഡ്‌കോ വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചെന്നുമുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സി കെ അബ്ദുള്‍ അസീസ് പറഞ്ഞു. സാമ്പത്തിക ബാദ്ധ്യതയാല്‍ മഞ്ഞക്കുളം ബസ് ലോറി സ്റ്റാന്റിനായുള്ള സ്ഥലമെടുപ്പ് വേണ്ടെന്നുവെച്ചത് കൗണ്‍സില്‍ യോഗ തീരുമാനപ്രകാരമായിരുന്നു. മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റിദ്ധാരണ ജനകമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സി കൃഷ്ണകുമാറും ആവശ്യപ്പെട്ടു. തുടര്‍ന്ന് നഗരസഭയെ ഒന്നടങ്കം അവഹേളിക്കുന്ന നോട്ടീസിലെ കാര്യങ്ങള്‍ നിയമവിദഗ്ധരുമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അംഗങ്ങളെ അറിയിച്ചു. മാലിന്യം നീക്കാന്‍ എസ് എം എസ് സംവിധാനമേര്‍പ്പെടുത്തിയ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ നടപടിക്കെതിരേയും വിമര്‍ശനമുയര്‍ന്നു. ആര്‍ക്കാണ് അയക്കേണ്ടതെന്ന് പറയുന്നില്ലെന്നും ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയാണിതെന്നും അഷ്‌ക്കര്‍ പറഞ്ഞു. കൗണ്‍സിലിനു മുമ്പില്‍ പുതിയ നിര്‍ദ്ദേശമായാണ് ഇതു വെ ക്കുന്നതെന്നും ആവശ്യമെങ്കില്‍ അംഗീകരിച്ചാല്‍ മതിയെന്നും ആരോഗ്യസ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ ഭവദാസ് പറഞ്ഞു. പട്ടിക്കര ബൈപ്പാസിന്റെ തോടുകള്‍ വൃത്തിയാക്കണമെന്നും അയ്യപ്പക്കുളം സംരക്ഷിക്കണമെന്നും സോഡിയം വേപ്പര്‍ ലാംപുകള്‍ കത്തിക്കാനാവശ്യമായ നടപടി വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.#േ ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു.