Connect with us

Palakkad

കുളങ്ങളുടെ ആഴം കൂട്ടി ജലസംഭരണം ഉറപ്പാക്കും-മന്ത്രി പി ജെ ജോസഫ്

Published

|

Last Updated

പാലക്കാട്: വരള്‍ച്ച തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 200 ഓളം കുളങ്ങള്‍ അടിയന്തരമായയി ആഴം കൂട്ടി ജലസംഭരണം ഉറപ്പാക്കുമെന്ന്് മന്ത്രി പി ജെ ജോസഫ് . കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരള്‍ച്ചാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ പഞ്ചായത്തില്‍ നിന്ന് രണ്ട് വീതം കുളങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ സ്വകാര്യ പൊതുകുളങ്ങള്‍ ഉള്‍പ്പെടുത്തും. ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ എം എല്‍ എമാരുമായി കൂടിയാലോചിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കുളങ്ങള്‍ക്കുളള പ്രൊപ്പോസലുകള്‍ ജില്ലാ കലക്ടര്‍ വഴിയാണ് നല്‍കേണ്ടത്. ആവശ്യമെങ്കില്‍ പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കും ഈ വരള്‍ച്ചാ കാലത്ത് തന്നെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഒരു പഞ്ചായത്തില്‍ ഒരു കുളമെന്ന നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന പദ്ധതി ഫിനാന്‍സ് വകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ തടസപ്പെട്ടതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച 281 വരള്‍ച്ചാ പദ്ധതികള്‍ക്ക് ജില്ലാ ‘ഭരണകൂടം അനുമതി നല്കിയതായി എ ഡി എം കെ വി വാസുദേവന്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ പുഴകളില്‍ 20 തടയണ നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. ഇതിന് പുറമെ എട്ട് പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി ഫണ്ട് ലഭിക്കുന്നതിനും പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഭാരതപ്പുഴയിലേയും പരിസരത്തേയും വരള്‍ച്ച പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാനാവും. നബാര്‍ഡ് പദ്ധതികള്‍ ഉള്‍പ്പെടുത്തി ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്രസഹായം തേടിയതായും മന്ത്രി പറഞ്ഞു. മലമ്പുഴ, മീങ്കര, പോത്തുണ്ടി ഡാമുകളില്‍ നിന്ന് അടുത്ത ജൂണ്‍ വരെ കുടിവെളളം ലഭിക്കുന്നത് ഉറപ്പാക്കിയിട്ടുളളതായി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മലമ്പുഴ ഡാമിലെ ചെളി നീക്കം ചെയ്യുന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകളുമായി ചര്‍ച്ച വേണമെന്നും ഇത് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. എം എല്‍ എ മാരായ സി പി മുഹമ്മദ്, എം ഹംസ, വി ടി ബലറാം, എം ചന്ദ്രന്‍, ഷാഫി പറമ്പില്‍, ചെന്താമരാക്ഷന്‍, കെ അച്യുതന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ ഗണേശന്‍, ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു

Latest