ആദ്യ ഖത്തര്‍ നിര്‍മിത ബസ് നിരത്തില്‍

Posted on: March 12, 2013 8:55 pm | Last updated: March 12, 2013 at 8:55 pm
SHARE

ദോഹ: ആദ്യ ഖത്തര്‍ നിര്‍മിത ബസ് നിരത്തിലിറങ്ങി. ഖത്തറിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മുവസലത്താണ് മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന ബസ് പുറത്തിറക്കിയിരിക്കുന്നത്. ഇത് തുടക്കമാണെന്നും അടുത്ത് തന്നെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുമെന്നും കമ്പനി ഡയറക്ടര്‍ പറഞ്ഞു. ഖത്തര്‍ നിര്‍മിത വാഹനങ്ങള്‍ ഇറങ്ങുന്നതോടെ ഈ മേഖലയില്‍ വന്‍ വളര്‍ച്ച തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാതകം ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങളും നിരത്തിലിറക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.