വേഗതയേറിയ സ്മാര്‍ട്ട് ഫോണുമായി സോളോ

Posted on: March 12, 2013 8:27 pm | Last updated: March 12, 2013 at 8:27 pm

xolo_14Marchലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായി സോളോ (XOLO)യുടെ മിഷന്‍ എക്‌സ് ഈ മാസം 14ന് വിപണിയിലിറങ്ങും. ഇന്റലിന്റെ ക്ലവര്‍ ട്രയല്‍ പ്ലസ് പ്ലാറ്റ് ഫോമിലുള്ള ഡ്യുവല്‍ കോര്‍ ആറ്റം പ്രൊസസറാണ് മിഷന്‍ എക്‌സില്‍ ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഈ പ്രൊസസര്‍ ഇന്റല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സോളോയുടെ ഈ ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാംസംഗ് ഗ്യാലക്‌സി ഫോണുകള്‍ക്ക് മിഷന്‍ എക്‌സ് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
സോളോ എക്‌സ് സീരീസില്‍ നിലവില്‍ രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ഉള്ളത്. സോളോ എക്‌സ് 900, എക്‌സ് 500 എന്നിവയാണത്. ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണായിരുന്നു സോളോ 900. കഴിഞ്ഞ ഏപ്രിലിലാണ് ഇത് പുറത്തിറങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ സോളോ എക്‌സ് 500ല്‍ ഇന്റലിന്റെ ലെക്‌സിന്‍ഗ്ടണ്‍ ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 8999 രൂപയാണ്ന്നു ഇതിന്റെ വില.