ജി സി സി വാരാചരണം ഖത്തറില്‍ തുടങ്ങി

Posted on: March 12, 2013 7:47 pm | Last updated: March 12, 2013 at 7:47 pm
SHARE

gcc traficദോഹ: ജി സി സിയുടെ 29ാമത് ട്രാഫിക് വാരാചരണത്തിന് ഖത്തറില്‍ പ്രൗഢമായ തുടക്കം. മേജര്‍ ജനറലും പൊതു സുരക്ഷാ മേധാവിയുമായ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ ട്രാഫിക് വിഭാഗം തലവന്മാര്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.
‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’ എന്നതാണ് വാരാചരണത്തിന്റെ പ്രമേയം. മിലിട്ടറി ഷോ, ഓട്ടോ ഷോ, കുട്ടികളുടെ ട്രാഫിക് വില്ലേജ്, പൈതൃക ഗ്രാമം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി നടക്കും. ഈ മാസം 14 വരെയാണ് വാരാചരണം.