ഖത്തറില്‍ പുതിയ വാതക ശേഖരം കണ്ടെത്തി

Posted on: March 12, 2013 7:44 pm | Last updated: March 12, 2013 at 7:45 pm
SHARE

ദോഹ: ഖത്തറില്‍ പുതിയ പ്രകൃതി വാതക ശേഖരം കണ്ടെത്തി. നോര്‍ത്ത് ഫോര്‍ മേഖലയില്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് ഉള്ളിലാണ് പുതിയ പ്രകൃതിവാതകം കണ്ടെത്തിയതെന്ന് ഊര്‍ജ വ്യവസായ പെട്രോള്‍ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലഹ് അല്‍സാദ അറിയിച്ചു. പുതിയ വാതക പാടത്ത് 2.5 ട്രില്യന്‍ ഘനയടി വാതകമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.