ഇറ്റാലിയന്‍ നാവികരുടെ ജാമ്യം റദ്ദാക്കി തിരികെ കൊണ്ട് വരണം:വി.എസ്

Posted on: March 12, 2013 5:18 pm | Last updated: March 12, 2013 at 9:40 pm
SHARE

vs-achuthanandan01_5തിരുവനന്തപുരം:ഇറ്റാലിയന്‍ നാവികരുടെ ജാമ്യം റദ്ദാക്കി തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞു. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മന്ത്രിമാര്‍ക്ക് മുട്ടുവിറക്കുകയാണ്. അത്‌കൊണ്ടാണ് രാവിലെ നടത്തിയ പ്രസ്താവന പ്രധാനമന്ത്രി തിരുത്തിയത്. മൂന്നാറില്‍ വ്യാപക കയ്യേറ്റം നടക്കുകയാണെന്നും കയ്യേറ്റമൊഴിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭാസമിതി മൂന്നാര്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.