കടല്‍ക്കൊല: പ്രധാനമന്ത്രി നിലപാട് തിരുത്തി

Posted on: March 12, 2013 4:33 pm | Last updated: March 13, 2013 at 6:23 pm
SHARE

manmohanന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിലപാട് തിരുത്തി. നാവികെരെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കാത്ത നടപടി അസ്വീകാര്യമാണെന്ന നിലപാടാണ് തിരുത്തിയത്. പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇറ്റലിയുടെ നടപടി പരിശോധിക്കാമെന്നാണ് അറിയിച്ചതെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ തിരികെ വരില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാര്‍ പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ് ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ആവശ്യമായ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.