അഫ്‌സല്‍ ഗുരു: ജമ്മു കാശ്മീര്‍ സഭയില്‍ ബഹളം

Posted on: March 12, 2013 4:12 pm | Last updated: March 12, 2013 at 4:12 pm
SHARE

JK-assemblyജമ്മു: അഫ്‌സല്‍ ഗുരു വിഷയവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ നിയമസഭയില്‍ വീണ്ടും ബഹളം. അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കാശ്മീരിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ബഹളം വച്ചതോടെയാണ് സഭ പ്രക്ഷുബ്ദമായത്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.
അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിന് നല്‍കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചതാണ് സഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കാന്‍ കാരണം.