റീട്ടെയില്‍ പണപ്പെരുപ്പം 10.91 ശതമാനമായി ഉയര്‍ന്നു

Posted on: March 12, 2013 3:52 pm | Last updated: March 12, 2013 at 3:53 pm
SHARE

308019_thumbന്യൂഡല്‍ഹ: ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 10.91 ശതമാനമായി. പണപ്പെരുപ്പം രണ്ടക്കത്തില്‍ നില്‍ക്കുന്നത് ഇത് മൂന്നാം മാസമാണ്. ജനുവരിയില്‍ 10.79 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. ഡിസംബറില്‍ 10.56 ശതമാനവും. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വില 13.73 ശതമാനമാണ് ജനുവരിയില്‍ വര്‍ധിച്ചത്. ഇന്ധനവിലയില്‍ 8.67 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

പച്ചക്കറികളുടെ വിലയില്‍ 21.29 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലയില്‍ 15.72 ശഥമാനത്തിന്റെയും വര്‍ധനവുണ്ടായിട്ടുണ്ട്.