രാം സിംഗിന്റെത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: March 12, 2013 1:28 pm | Last updated: March 12, 2013 at 1:29 pm
SHARE

ram singhന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെ മരിച്ച രാം സിംഗിന്റെത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാം സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കേസ് അന്വേഷിക്കുന്ന മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെയും രാം സിംഗിന്റെ പിതാവിന്റെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് കൈമാറി.

ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ ആരോപണവിധേയനായ രാംസിംഗിനെ ഇന്നലെ രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.