മഥുരയില്‍ വാഹനാപകടം; ഒമ്പത് മരണം

Posted on: March 12, 2013 1:18 pm | Last updated: March 12, 2013 at 1:18 pm
SHARE

place holder newആഗ്ര: മഥുര- വൃന്ദാവന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സര്‍വകലാശാലയുടെ ബസും യാത്രക്കാരുമായി പോകുകയായിരുന്ന ടെപോയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ മഥുര ജില്ലയിലെ വൃന്ദാവന്‍ ടൗണിലാണ് അപകടമുണ്ടായത്. ടെംപോയിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്.