പ്രതികരണം കത്ത് പരിശോധിച്ച ശേഷം: സല്‍മാന്‍ ഖുര്‍ഷിദ്

Posted on: March 12, 2013 12:03 pm | Last updated: March 12, 2013 at 1:05 pm
SHARE

SalmanKhurshidന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടില്‍ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തിങ്കളാഴ്ച വൈകീട്ടാണ് ഇറ്റലിയുടെ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. നാവികരെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ച് സുപ്രീം കോടതിയാണെങ്കിലും അത് രാജ്യത്തിന്റെ മൊത്തം വിഷയമാണ്. കത്ത് പരിശോധിച്ച് വരികയാണ്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂവെന്ന് ഖുര്‍ഷിദ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിയില്‍ പോകാന്‍ കേരള ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. പത്ത് ദിവസത്തെ ജാമ്യമാണ് അന്ന് നല്‍കിയിരുന്നത്.