ഇറ്റാലിയന്‍ നിലപാട് അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി

Posted on: March 12, 2013 12:55 pm | Last updated: March 13, 2013 at 8:55 am
SHARE

oommen chandlതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് പോകുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ട് കേരളത്തിന്റെ പ്രതിഷേധം അറിയിക്കും. ഇക്കാര്യത്തില്‍ നിയമപരമായി സംസ്ഥാനത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ മാസമാണ് നാവികരെ വോട്ട് ചെയ്യുന്നതിന് വേണ്ടി ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി അനുവദിച്ചത്. നാവികര്‍ തിരിച്ചുവരില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.