Connect with us

National

തമിഴ്‌നാടിന് അവകാശപ്പെട്ട കാവേരി ജലം ഉറപ്പുവരുത്തണം: പ്രധാനമന്ത്രിയോട് ജയലളിത

Published

|

Last Updated

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട് കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

തമിഴ്‌നാടിന് അവകാശപ്പെട്ട ജലം വര്‍ഷത്തില്‍ ലഭിക്കാന്‍ കേന്ദ്രം ഒരു മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു.

“ഈ കടുത്ത വേനല്‍ക്കാലത്തും കര്‍ണാടക സര്‍ക്കാര്‍ ജലാശയത്തില്‍നിന്ന് വെള്ളം ചോര്‍ത്തിക്കളയുകയാണ്.

അതുകൊണ്ടുതന്നെ മെയ് ആദ്യവാരത്തോടെ ഇത് നിരീക്ഷിക്കാന്‍ കേന്ദ്രം ഒരു മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കണം.

എന്നാലെ തമിഴ്‌നാടിന് ഈ വര്‍ഷം അര്‍ഹമായ ജലം ലഭിക്കുകയുള്ളൂ” തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

Latest