മോഡി ജനകീയന്‍; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല: രാജ്‌നാഥ്‌സിംഗ്

Posted on: March 12, 2013 12:12 pm | Last updated: March 12, 2013 at 12:12 pm
SHARE

Modi_1382883gകൊല്‍ക്കത്ത:  നരേന്ദ്രമോഡിയുടെ ജനകീയതയില്‍ സംശയമില്ലെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി പ്രസിഡന്റ് രാജ്‌നാഥ്‌സിംഗ്.

‘അത് പാര്‍ട്ടിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് തീരുമാനിക്കേണ്ട കാര്യമാണ്. എന്നാല്‍ മോഡിയുടെ ജനകീയതയെ ചോദ്യം ചെയ്യാനാവില്ല’ രാജ്‌നാഥ്‌സിംഗ് പത്രലേഖകരോട് പറഞ്ഞു.

എല്‍ കെ അദ്വാനി പാര്‍ട്ടിയുടെ ഉന്നതാധികാര കമ്മിറ്റികളില്‍ അധിക കാലമുണ്ടാവില്ലെന്ന അഭ്യൂഹവും സിംഗ് നിരസിച്ചു.