ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണം ആരംഭിച്ചു

Posted on: March 12, 2013 11:51 am | Last updated: March 12, 2013 at 11:54 am
SHARE

iran pakതെഹ്‌റാന്‍: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ അവഗണിച്ച് ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈനിന്റെ നിര്‍മാണത്തിന് തുടക്കം.

ഇറാന്‍ അതിര്‍ത്തിയില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയും സംയുക്തമായാണ് സംരഭത്തിന് സമാരംഭം കുറിച്ചത്. പദ്ധതിയുടെ വിജയത്തിനായി പ്രാര്‍ഥനയും ചടങ്ങില്‍ നടന്നു.

പാകിസ്താനില്‍ 750 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈനിന് ഒന്നര മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൈപ്പ്‌ലൈന്‍ നിലവില്‍ വരുന്നതോടെ പാകിസ്താന്റെ ഊര്‍ജപ്രതിസന്ധിക്ക് ഏറെ ആശ്വാസം പകരാന്‍ കഴിയുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇത്തരം ഒരു വലിയ പദ്ധതിയുടെ സാമ്പത്തിക ബാധ്യത പാകിസ്താന് എത്രത്തോളം താങ്ങാനാവുമെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.