മുന്‍ രാജ്യസഭാംഗം സി ഒ പൗലോസ് അന്തരിച്ചു

Posted on: March 12, 2013 11:25 am | Last updated: March 12, 2013 at 11:25 am
SHARE

poulose_20130312065955തൃശൂര്‍: രാജ്യസഭാംഗവും സി ഐ ടി യു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗവുമായിരുന്ന സി ഒ പൗലോസ് (77) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് ആറിന് ലാലൂര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ പൗലോസ് 1985 മുതല്‍ 2012 വരെ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് 1991ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭാര്യ: ഭാസ്‌കലീന. മക്കള്‍: ജെന്നി, ജ്യോതി, ജാനറ്റ്. മരുമക്കള്‍: സുനില്‍, ലിജീഷ്, ബിന്നി.