ബംഗ്ലാദേശ് പ്രസിഡന്റിന്റെ ആരോഗ്യനില ഗുരുതരം

Posted on: March 12, 2013 11:01 am | Last updated: March 12, 2013 at 11:01 am
SHARE

zillur rahmanധാക്ക: ബംഗ്ലാദേശ് പ്രസിഡന്റിന്റെ ആരോഗ്യനില മോശമായി. പ്രസിഡന്റ് സില്ലുര്‍ റഹ്മാനെ സിംഗപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ അസുഖം രൂക്ഷമായതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. 85 വയസ്സുള്ള പ്രസിഡന്റിന്റെ ഹൃദയം ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.