അഫ്ഗാനിസ്ഥാനില്‍ കോപ്റ്റര്‍ അപകടത്തില്‍ അഞ്ച് യു എസ് സൈനികര്‍ മരിച്ചു

Posted on: March 12, 2013 10:36 am | Last updated: March 14, 2013 at 10:01 am
SHARE

crashകാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാറ്റോ സൈനിക സംഘത്തിലെ അഞ്ച് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ദാമന്‍ ജില്ലയിലെ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. തീവ്രവാദ ആക്രമണമല്ല അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടെന്ന് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
യു എസ് സൈനികരാണ് മരിച്ചതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. കാറ്റോടു കൂടിയ മഴയാണ് അപകടത്തിനിടയാക്കിയതെന്ന് പ്രവിശ്യയിലെ സര്‍ക്കാര്‍ വക്താവ് ജാവീദ് ഫൈസല്‍ പറഞ്ഞു. ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ കോപ്റ്റര്‍ അപകടത്തില്‍ ഏഴ് യു എസ് സൈനികര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ മരിച്ചിരുന്നു.