മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ഇന്ന് തുടങ്ങും

Posted on: March 12, 2013 10:24 am | Last updated: March 12, 2013 at 10:24 am
SHARE

Cardinal congregationവത്തിക്കാന്‍: കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനായ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ സമീപമുള്ള സിസ്റ്റൈന്‍ ചാപ്പലിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ യോഗം ചേര്‍ന്നാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കുക.
ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ വോട്ടെടുപ്പ് നടക്കും. നാല് തവണ വരെ ഒരു ദിവസം വോട്ടെടുപ്പ് നടക്കും. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് പോപ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കേണ്ടി വന്നത്.
പുതിയ പാപ്പയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലിലൂടെ വെളുത്ത പുക ഉയരും. ഇതിന് പിന്നാലെ ബസലിക്കയിലെ ബാല്‍ക്കണിയില്‍ പുതിയ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.