രണ്ട് വെനിസ്വേലന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

Posted on: March 12, 2013 9:01 am | Last updated: March 12, 2013 at 9:45 am
SHARE

വാഷിംഗ്ടണ്‍:  മാര്‍ച്ച് 9ന് അമേരിക്കയുടെ രണ്ട് നയതന്ത്രജ്ഞരെ പുറത്താക്കിയ വെനിസ്വേലയുടെ നടപടിക്ക് മറുപടിയായി അമേരിക്ക വെനിസ്വേലയുടെ രണ്ട് നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ പുറത്താക്കി. ഒര്‍ലാണ്ടോ ജോസ്, വികടര്‍ കമാകാരോ എന്നിവരെയാണ് അമേരിക്ക പുറത്താക്കിയത്.

വെനിസ്വേലയുടെ നടപടിക്കെതിരായാണ് ഇതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് വിക്ടോറിയാ നൂലാന്റ് പറഞ്ഞു.