ചോദ്യപേപ്പര്‍ വൈകി; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 12, 2013 12:13 am | Last updated: March 12, 2013 at 12:13 am
SHARE

കൊച്ചി: എസ് എസ് എല്‍ സി പരീക്ഷക്ക് ചോദ്യപേപ്പര്‍ 15 മിനിറ്റ് വൈകി വിതരണം ചെയ്ത സംഭവത്തില്‍ എട്ട് അധ്യാപകരെ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. ഉദയേപേരൂര്‍ എസ് എന്‍ ഡി പി ഹൈസ്‌കൂളിലെ ചീഫ് സൂപ്രണ്ടായ ഹെഡ്മാസ്റ്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ്, ആറ് ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവരെയാണ് ഡി ഇ ഒ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റിയത്. മലയാളം പരീക്ഷയുടെ ചോദ്യ പേപ്പര്‍ 15 മിനിറ്റ് വൈകിയെന്നാണ് പരാതി.