Connect with us

Thiruvananthapuram

മന്ത്രിയെ മര്‍ദിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ വീട്ടില്‍ കയറി മര്‍ദിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം നേതാവ് എ എച്ച് ഹഫീസാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മര്‍ദിച്ചു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ മര്‍ദിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
മന്ത്രിയെ മര്‍ദിച്ചുവെന്ന വാര്‍ത്ത മനോവേദനയുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വാര്‍ത്ത ശരിയല്ലെങ്കില്‍ തെറ്റായ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കി സംസ്ഥാന മന്ത്രിക്ക് അപകീര്‍ത്തിയുണ്ടാക്കിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പി സി തോമസിന്റെ പാര്‍ട്ടിയുടെ കര്‍ഷക വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഹഫീസ്. പരാതിയുടെ പകര്‍പ്പ് ഡി ജി പിക്കും മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും നല്‍കിയിട്ടുണ്ട്. പരാതി ഇന്നലെ വൈകിട്ട് പോലീസ് സ്വീകരിച്ചെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

Latest