സൂര്യനെല്ലി: പി ജെ കുര്യനെതിരെയുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Posted on: March 12, 2013 12:01 am | Last updated: March 12, 2013 at 12:01 am
SHARE

കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വാദം നടത്താന്‍ ഹരജിഭാഗം സാവകാശം തേടിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂരും കെ വിനോദ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ നടപടി. ജനാധിപത്യ മഹിളാ ഫെഡറേഷന്‍ നേതാവ് കമലാ സദാനന്ദനാണ് കുര്യനെതിരെ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.