മിഥുല മോഹനന്‍ വധക്കേസ്: ക്രൈംബ്രാഞ്ച് എസ് പി ഹാജരാകണമെന്ന്

Posted on: March 11, 2013 11:59 pm | Last updated: March 11, 2013 at 11:59 pm
SHARE

കൊച്ചി: അബ്കാരി കരാറുകാരന്‍ മിഥുല മോഹനന്‍ വധക്കേസില്‍ അന്വഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ് പി. കെ ജി സൈമണ്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസന്വേഷണം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് സി ടി രവികുമാര്‍ അതൃപ്തി രേഖപ്പെടുത്തി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് നേരിട്ട് വിശദീകരണം തേടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
മിഥുല മോഹന്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പട്ടിരുന്നുവെന്നും മിഥുലയുടെ മറ്റ് മക്കള്‍ക്ക് കൊലപാതകത്തെക്കുറിച്ച് പരാതിയില്ലെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മകന്‍ മനീഷിന് മാത്രമേ പരാതിയുള്ളൂവെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.