എസ് എസ് എഫ് സംസ്ഥാന സമ്മേളനം: ജില്ലാ മീഡിയ ശില്‍പ്പശാലക്ക് തുടക്കാമായി

Posted on: March 11, 2013 11:51 pm | Last updated: March 11, 2013 at 11:51 pm
SHARE

കോഴിക്കോട്: എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മീഡിയ ശില്‍പ്പശാലക്ക് തുടക്കമായി. ആലുവ സുന്നി സെന്ററില്‍ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഇ പി അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി വി അഹ്മദ് കബീര്‍ നേതൃത്വം നല്‍കി.
സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നിയമിച്ച മീഡിയ കോ – ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ജില്ലാ തലത്തില്‍ പരിശീലനം നല്‍കുന്നത്. ഈ മാസം 20നകം ജില്ലാതല പരിശീലനം പൂര്‍ത്തിയാകും. ശില്‍പ്പശാലക്ക് വി പി എം ഇസ്ഹാഖ്, പി വി അഹ്മദ് കബീര്‍, അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, മുഹമ്മദലി കിനാലൂര്‍, ശാഫി മലപ്പുറം, നാസര്‍ വണ്ടൂര്‍, അന്‍വര്‍ തിരുവനന്തപുരം നേതത്വം നല്‍കും. ഇതു സംബന്ധമായി ചേര്‍ന്ന യോഗം കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു.