16 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: March 11, 2013 11:49 pm | Last updated: March 11, 2013 at 11:49 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 16 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗമാണ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയത്.
മീലാദേ ഷെരീഫ് മദ്‌റസ ചങ്ങന്‍ കുളങ്ങര കൊല്ലം, മദ്‌റസത്തുല്‍ ബദ്‌രിയ്യ എട്ടിക്കുളം കണ്ണൂര്‍, കൗകബുല്‍ ഹുദാ മദ്‌റസ രാമനാട്ടുകര കോഴിക്കോട്, മദ്‌റസത്തുല്‍ ബദ്‌രിയ്യ മൂര്‍ക്കനാട് തൃശൂര്‍, ബദ്‌രിയ്യ സുന്നി മദ്‌റസ ചിറവള്ളിക്കാട് പാലക്കാട്, സുന്നി മദ്‌റസ പട്ടാമ്പി, കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലെ മില്ലത്ത് സ്‌കൂള്‍ മില്ലത്ത് മദ്‌റസ ബാഷാ നഗര്‍, ഗുല്‍ഷാനെ മുസ്തഫ റാസ ആസാദ് നഗര്‍, റഹ്മാനിയ അറബി മദ്‌റസ, ബസരാജ്‌പെട്ട്, മെഹബൂബെ സൂബാനി അറബി മദ്‌റസ ഇമാം നഗര്‍, എച്ച് കെ ജി എന്‍ അറബി മദ്‌റസ നരസ്‌രാജ് പെട്ട്, ആഷിഖാനെ ബിലാല്‍ അറബി മദ്‌റസ റിംഗ് റോഡ്, അല്‍ ഫത്താഹ് അറബി മദ്‌റസ മുസ്തഫ നഗര്‍, ഗുല്‍ഷാനെ അഷ്‌റഫിയ്യ ബെത്തൂര്‍ റോഡ്, ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, കോദി റോഡ് ഉഡുപ്പി, മുഹ്‌യുദ്ദീന്‍ മദ്‌റസ നെത്താരക്കരെ, ബണ്ട്‌വാള്‍ കര്‍ണാടക എന്നിവയാണ് പുതുതായി അംഗീകാരം ലഭിച്ച മദ്‌റസകള്‍.
പി കെ അബൂബക്കര്‍ മൗലവി, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ കെ എം എ റഹീം, വി പി എം ഫൈസി വില്ല്യാപള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അഡ്വ. ഇസ്മാഈല്‍ വഫ, കെ പി കമാലുദ്ദീന്‍ മൗലവി, സി മുഹമ്മദ് ഫൈസി, കെ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, വി എം കോയ മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, കെ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വൈലത്തൂര്‍, പി അലവി ഫൈസി കൊടശ്ശേരി, എന്‍ പി ഉമ്മര്‍ ഹാജി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, എന്‍ എ അബ്ദുര്‍ റഹ്മാന്‍ മദനി സംസാരിച്ചു,