ഹജ്ജ് അപേക്ഷ 18,000 കവിഞ്ഞു

Posted on: March 11, 2013 11:48 pm | Last updated: March 11, 2013 at 11:48 pm
SHARE

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനപേക്ഷിച്ചവരുടെ എണ്ണം 18,000 കവിഞ്ഞു. ഈ മാസം 20 വരെയാണ് അപേക്ഷ സ്വീകരിക്കുക. അതേ സമയം ഈ വര്‍ഷം മുന്‍ വര്‍ഷത്തെപ്പോലെ അപേക്ഷകരുടെ ബാഹുല്യം ഉണ്ടാകില്ലെന്നാണ് സൂചന. ജനറല്‍ കാറ്റഗറിയില്‍ പെട്ടവരും റിസര്‍വ് കാറ്റഗറില്‍ ഉള്‍പ്പെപെടുന്നവരും സഹായികളും ജീവിതത്തിലൊരിക്കലും ഹജ്ജ് നിര്‍വഹിച്ചവരായിരിക്കരുതെന്ന നിബന്ധനയുമാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 26 കുട്ടികള്‍ ഉള്‍പ്പെടെ 49429 അപേക്ഷകരുണ്ടായിരുന്നു. ഇവരില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 8419 പേര്‍ക്ക് ഹജ്ജിനവസരം ലഭിച്ചു. ഈ വര്‍ഷം അവസരം ലഭിക്കുന്നവര്‍ ആദ്യ ഗഡുവായ 76,000 രൂപ മെയ് 20 നു മുമ്പായി അടക്കണം. കഴിഞ്ഞ വര്‍ഷം ഇത് 54,000 രൂപയായിരുന്നു.