സെല്ലുലോയ്ഡിന് ക്രിട്ടിക്‌സ് അവാര്‍ഡ്

Posted on: March 11, 2013 11:47 pm | Last updated: March 11, 2013 at 11:47 pm
SHARE

തിരുവനന്തപുരം: ഈ വര്‍ഷത്തെ അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സെല്ലുലോയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. കമലാണ്് സംവിധായകന്‍(സെല്ലുലോയ്ഡ്), ലാലിനെ മികച്ച നടനായി (ഒഴിമുറി) തിരഞ്ഞെടുത്തു. മികച്ച നടി ശ്വേതാ മേനോനാണ്. (ഒഴിമുറി, ഇത്രമാത്രം ) വിനീതാണ് (ആട്ടക്കഥ, ബാവുട്ടിയുടെ നാമത്തില്‍) രണ്ടാമത്തെ നടന്‍. രണ്ടാമത്തെ നടിയായി മംമ്താ മോഹന്‍ദാസിനെ (സെല്ലുലോയ്ഡ്, മൈബോസ്) തിരഞ്ഞെടുത്തു. അയാളും ഞാനും തമ്മിലാണ് ജനപ്രിയ ചിത്രം. നെടുമുടി വേണുവിനെ ചലച്ചിത്രരത്‌നം അവാര്‍ഡ് നല്‍കി ആദരിക്കും. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എം രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ് എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.