പന്നിയങ്കര സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

Posted on: March 11, 2013 5:01 pm | Last updated: March 12, 2013 at 9:34 am
SHARE

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും സംബന്ധിച്ച് ഉന്നത തല അന്വേഷണത്തിന് ഉത്തരവ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കും. മരിച്ച യുവാക്കളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്.

ശനിയാഴ്ചയാണ് പോലീസിന്റെ ഹെല്‍മറ്റ് വേട്ടക്കിടെ കെ എസ് ആര്‍ ടി സിയുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. സംഘര്‍ഷം ഞായറാഴ്ചയും രൂക്ഷമായി തുടര്‍ന്നു. ഇതിനിടെ സര്‍വകക്ഷി യോഗവും വിളിച്ചുചേര്‍ത്തിരുന്നു.