ആസ്‌ത്രേലിയന്‍ ക്രിക്കറ്റ്‌ ടീമില്‍ നിന്ന് നാലുപേരെ പുറത്താക്കി

Posted on: March 11, 2013 2:30 pm | Last updated: March 11, 2013 at 2:31 pm
SHARE

CricketAUSമൊഹാലി:  ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ പര്യടനം കൂടുതല്‍ കയ്പുള്ളതാവുന്നു. ഷെയ്ന്‍ വാട്‌സണ്‍ അടക്കം നാല് കളിക്കാരെ അച്ചടക്ക ലംഘനത്തിന് ടീമില്‍ നിന്ന് പുറത്താക്കി. ടീം മീറ്റിംഗില്‍ പങ്കെടുക്കാത്തതിന് ഷെയ്ന്‍ വാട്സണ്‍, മിച്ചല്‍ ജോണ്‍സണ്‍, ജയിംസ് പാറ്റേഴ്‌സണ്‍, ഉസ്മാന്‍ ഖ്വാജ എന്നിവരെയാണ് ടീമില്‍നിന്ന് പുറത്താക്കിയതെന്ന് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞു. പേസിനെ തുണക്കുന്ന പിച്ചില്‍ ജയിംസ് പാറ്റേഴ്‌സണെ പോലുള്ള പേസറെ നഷ്ടപ്പെട്ടത് ടീമിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ തോറ്റിരിക്കുമ്പോഴാണ് പുതിയ തിരിച്ചടി.