Connect with us

Kerala

മഅദനി അന്‍വാര്‍ശ്ശേരിയില്‍

Published

|

Last Updated

കൊല്ലം: രോഗബാധിതനായ പിതാവിനെ കാണാന്‍ പി ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅദനി അന്‍വാര്‍ശ്ശേരിയിലെത്തി. ഉച്ചയോടെയാണ് മഅദനിഅന്‍വാര്‍ശ്ശേരിയിലെത്തിയത്.പിതാവ് അബ്ദുസ്സമദ് മാസ്റ്ററെയും മാതാവ് അസ്മാ ബീവിയെയും കാണാനാണ് മഅദനി  എത്തിയത്.ഇവിടെത്തെ മസ്ജിദില്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ച ശേഷം വൈകുന്നേരം കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലേക്ക് മടങ്ങും. അന്‍വാര്‍ശ്ശേരിയിലും സമീപത്തും വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

മകളുടെ വിവാഹത്തിനായി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് മഅദനി ക്ക് ലഭിച്ചത്. മാതാപിതാക്കളെ കാണാനും കോടതി അനുവദിച്ചിരുന്നു.

Latest